Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Card Holder

America

ഹൂസ്റ്റണിൽ ഗ്രീൻ കാർഡ് ഉടമയെ മാസങ്ങളായി തടവിലാക്കിയതിനെതിരെ പ്രതിഷേധം

ഹൂ​സ്റ്റ​ൺ: ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന ക​നേ​ഡി​യ​ൻ സ്വ​ദേ​ശി ക​ർ​ട്ടി​സ് റൈ​റ്റി​നെ (39) ഐ​സി​ഇ ത​ട​വി​ലാ​ക്കി​യ​തി​നെ​തി​രെ കു​ടും​ബം നി​യ​മ​പോ​രാ​ട്ട​ത്തി​ൽ.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മെ​ക്സി​ക്കോ​യി​ൽ നി​ന്ന് ബി​സി​ന​സ് യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ഹൂ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

22 വ​ർ​ഷം മു​മ്പ് മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും മ​റ്റ് ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്കും (Misdemeanors) എ​ടു​ത്ത കേ​സാ​ണ് ഇ​പ്പോ​ൾ ത​ട​വി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ അ​ന്ന് ക​ർ​ട്ടി​സ് റൈ​റ്റി​ന് 17 വ‍​യ​സാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 22 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഗ്രീ​ൻ കാ​ർ​ഡ് പു​തു​ക്കി ന​ൽ​കി​യി​ട്ടും, ഇ​പ്പോ​ൾ പ​ഴ​യ കേ​സു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ത​ട​വി​ലാ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ൽ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. സ്റ്റേ​റ്റ് റെ​പ്ര​സെ​ന്റേ​റ്റീ​വ് സാം ​ഹാ​ർ​ല​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ട്ടി​സി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ക​ർ​ട്ടി​സ്, നി​ല​വി​ൽ ടെ​ക്സ​സി​ലെ പി​യ​ർ​സാ​ലി​ലു​ള്ള ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Latest News

Corehub Up